ന്യൂഡല്‍ഹി: 2022-ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രിയ എ.എസ്സിന്. പ്രിയയുടെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരവും ‘പെരുമഴയത്ത കുഞ്ഞിതളുകള്‍’ നേടിയിട്ടുണ്ട്. ഡോ. കെ. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത സമ്മാനപ്പൊതി സീരീസിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.
read also: ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണ് വിദ്യ, ആശുപത്രിയിലേക്കു മാറ്റി
പ്രിയ കുസാറ്റിലെ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പ്രളയമുണ്ടായത്. കുസാറ്റില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. കുസാറ്റിലെ ക്യാമ്പില്‍ കഴിഞ്ഞവരുടെ ജീവിതമാണ് പെരുമഴയത്തെ കുഞ്ഞിതളുകൾ എഴുതാൻ കാരണമായത്. അതുകൊണ്ടുതന്നെ ഈ നോവലും പുരസ്കാരവും കുസാറ്റിനാണ് സമര്‍പ്പിക്കുകയാണ്.- പ്രിയ എം.എസ് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം