കുവൈത്ത് സിറ്റി: സെവില്ലെ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ് നടത്തി അധികൃതർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്ന അഞ്ച് വ്യാജ ഓഫീസുകളിൽ പരിശോധന നടത്തി പൂട്ടിച്ചെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ ഓഫീസുകൾക്കുള്ളിൽ 16 പ്രവാസികൾ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നതായും കണ്ടെത്തി.
സമാനമായി സാൽമിയ മേഖലയിൽ ഒരു പ്രത്യേക ഓപ്പറേഷൻ നടത്തി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 പ്രവാസികളെയും പിടികൂടി. ഇവർ താമസ നിയമവും തൊഴിൽ നിയമങ്ങളും ലംഘിക്കുന്നതായി കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ വേഗത്തിലുള്ളതും ആവശ്യമായതുമായ നിയമനടപടികൾ അതോറിറ്റികൾ സ്വീകരിക്കും. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും. നിയമലംഘകർക്കെതിരെയുള്ള ക്യാമ്പയിനുകൾ ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം