കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത് ദിവസങ്ങളില്‍ താപനിലയില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കവിഞ്ഞതായാണ് കണക്കുകള്‍. വരും ദിവസങ്ങളിൽ ഇത് 50 ഡിഗ്രി സെൽഷ്യസിൽ എത്തും. പ്രത്യേകിച്ച് ജൂലൈ മുതല്‍ ഓഗസ്റ്റ് അവസാനം വരെ താപനില ഉയര്‍ന്ന് നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധൻ അബ്ദുള്അസീസ് അല്‍ ഖരാവി പറഞ്ഞു. ഈ സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിനെ കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഡോ. ഫാത്തിമ ഖജാഹ് പറഞ്ഞു. ചില കേസുകൾ ഗുരുതരമാണെന്നും ബോധക്ഷയത്തിനും നിർജ്ജലീകരണത്തിനും കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. നിർജ്ജലീകരണം ഒഴിവാക്കാൻ കൊഴുപ്പിന്റെയും ഉപ്പിന്റെയും ഉപഭോഗം കുറയ്ക്കുകയും പ്രതിദിനം 2-3 ലിറ്റർ വരെ വെള്ളം കുടിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ പോഷകാഹാര വിദഗ്ധൻ നവാൽ അൽ ജസാഫ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം