തണ്ണിത്തോട് (പത്തനംതിട്ട) ∙ മ്ലാവിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തയാളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തേക്കുതോട് താഴേപൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെയാണ് (60) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം പന്നിപ്പടക്കംവച്ചു മ്ലാവിനെ കൊന്ന കേസിൽ 4 പേർ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി അനിൽകുമാറിന്റെ വീടിനു സമീപമാണു രാധാകൃഷ്ണൻ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്കു കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അതിന്റെ മനോവിഷമത്തിലാകാം രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. രാധാകൃഷ്ണൻ ഇന്നലെ പകൽ മുഴുവൻ പരിഭ്രാന്തനായി കാണപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു.
read also: പ്രതീക്ഷ അവസാനിച്ചു ; തിരച്ചിൽ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റർ സമുദ്രവിസ്തൃതിയിൽ
രാധാകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി വൈകിട്ട് 7 മണിയോടെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനാൽ ജനലിലൂടെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ രാധാകൃഷ്ണനെ കണ്ടെത്തുകയുമായിരുന്നു. ഭാര്യ: പരേതയായ ഓമന. മക്കൾ: ദീപ, ദീപ്തി. അതേസമയം ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെതിനെ തുടർന്നാണു രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം