ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

ബെയ്ജിങ് ∙ ചൈനയിൽ ബാർബിക്യൂ റസ്റ്ററന്റിൽ പാചക വാതകത്തിന് തീപിടിച്ചുണ്ടായ ഉഗ്രൻ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ തിരക്കുപിടിച്ച റസ്റ്ററന്റിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 3 ദിവസത്തെ ഡ്രാഗൻ ബോട്ട് ഫെസ്റ്റിവൽ തുടങ്ങുന്നതിന്റെ തലേ ദിവസമായതിനാൽ നഗരത്തിൽ വൻതിരക്കായിരുന്നു.

read also: പ്രതീക്ഷ അവസാനിച്ചു ; തിരച്ചിൽ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റർ സമുദ്രവിസ്തൃതിയിൽ

വിദ്യാർഥികളടക്കം നിരവധി പേരാണ് സംഭവമുണ്ടാകുമ്പോൾ സ്ഫോടനം നടന്ന ഇരുനിലക്കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പാചകവാതകം ചോർന്നത് എങ്ങനെ എന്നറിയാൻ അന്വേഷണം തുടങ്ങി. 9 പേരെ അറസ്റ്റ് ചെയ്തു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം