ഗാസിയാബാദ്: ഗാസിയാബാദിൽ അപകടകരമായ രീതിയിൽ ബൈക്കിൽ പോകുന്ന കമിതാക്കളുടെ വിഡിയോ വൈറലായതിനു പിന്നാലെ പിഴ ചുമത്തി പൊലീസ്. ട്വിറ്റർ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിഡിയോ പരിശോധിച്ച് ആവശ്യമായ മറ്റു നിയമനടപടികളും സ്വീകരിക്കണമെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണർ ഇന്ദിരാപുരം പൊലീസിനു നിർദേശം നൽകി.
Read more: ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്; പ്രതീക്ഷ മങ്ങുന്നു
ഇന്ദിരാപുരത്ത് ദേശീയപാത 9ൽ ബൈക്കിൽ സഞ്ചരിച്ച കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബൈക്ക് ഓടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്ത് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്.
പിൻസീറ്റിൽ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയായാണ് യുവതി ഇരിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്കിനു പിന്നാലെ പോകുന്ന ഒരു കാറിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം