തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ ഉന്നതതല യോഗത്തിലും തീരുമാനമായില്ല. മാരകമായ രോഗങ്ങളും മുറിവുമുള്ള നായ്ക്കളെ ദയാവധത്തിനു വിധേയമാക്കാൻ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതു കണക്കിലെടുത്ത് ചേര്‍ന്ന യോഗത്തിലാണ് തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ തീരുമാനമാകാതിരുന്നത്. കൊല്ലുന്നതിന് കേന്ദ്ര ചട്ടങ്ങള്‍ എതിരാണെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തല്‍. പകരം ചട്ടത്തിലൂന്നി നിന്നുകൊണ്ടുള്ള ദയാവധത്തിനാണ് തീരുമാനം. അപകടകാരികളായ നായ്ക്കളെക്കുറിച്ച് റവന്യു മേധാവികളെ അറിയിച്ചാല്‍ നടപടിയുണ്ടാകും.
25 അനിമൽ ബെർത്ത് കൺട്രോൾ (എബിസി) സെന്‍ററുകള്‍ തുറക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങളും സജ്ജമാക്കും. സംസ്ഥാന സാഹചര്യങ്ങളില്‍ അപ്രായോഗികമായ എബിസി ചട്ടങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം