ഇംഫാൽ∙ മണിപ്പുരിൽ കലാപകാരികൾ സൈന്യത്തിനു നേരെ വെടിയുതിർത്തു. പുലർച്ചെയുണ്ടായ അക്രമണത്തിൽ രണ്ട് സൈനികർക്കു പരുക്കേറ്റു. ഇംഫാലിനു സമീപം എന്‍ ബോൾജിങ് എന്ന പ്രദേശത്തായിരുന്നു അക്രമം ഉണ്ടായത്. തോക്കുമായെത്തിയ അക്രമികൾ സൈനികര്‍ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരും ചികിത്സയിലാണെന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തു നടത്തിയ തിരച്ചിലിൽ സൈന്യം ഒരു തോക്ക് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ചിങ്മാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ ഒരു സൈനികനു പരുക്കേറ്റിരുന്നു.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
അക്രമം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടി. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജൂൺ 3നാണ് മണിപ്പൂരിൽ ഗോത്രവർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം