കാണാതായ അന്തര്‍വാഹിനി ടൈറ്റനില്‍ ഓക്സിജന്‍ കൂടുതല്‍ സമയം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി മുന്‍ സഞ്ചാരി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്റ് ഗ്യാസ് കമ്പനി സാന്‍ ലിയോണിന്റെ സിഇഒ ഒയിസിന്‍ ഫണ്ണിങ് ആണ് പ്രത്യാശ നല്കുന്ന വിവരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ടൈറ്റനില്‍ ടൈറ്റാനിക് കാണാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ് ഫണ്ണിങ്. ടൈറ്റനില്‍ ഇനി ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമേ ഓക്സിജന്‍ ഉണ്ടാകു എന്ന ആശങ്ക നിലനില്‍ക്കെയാണ് മുന്‍ സഞ്ചായിരുടെ വെളിപ്പെടുത്തല്‍.
‘അവര്‍ ആദ്യം മുതല്‍ ഓക്സിജന്‍ ഉപയോഗം സൂക്ഷിച്ചായിരിക്കും നടത്തിയിട്ടുണ്ടാവുക. അതിനാല്‍ ഓക്സിജന്‍ കൂടുതല്‍ നേരം നീണ്ടുനിന്നാല്‍ അതിശയിക്കേണ്ടതില്ല. കാരണം, എന്തുചെയ്യണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം’- ബിബിസി റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഫണ്ണിങ് ടൈറ്റനില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്ര നടത്തിയത്.
ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് സമീപത്തുവെച്ചാണ് നാലുദിവസം മുന്‍പ് ടൈറ്റനുമായുള്ള ആശായവിനിമയം വിച്ഛേദിക്കപ്പെട്ടത്. 92 മണിക്കൂര്‍ മാത്രമേ അന്തര്‍വാഹിനിയിലെ ഓക്സിജന്‍ നിലനില്‍ക്കുള്ളു എന്ന വെളിപ്പെടുത്തല്‍ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എത്രയും വേഗം ടൈറ്റനെ കണ്ടെത്താനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്നത്.
read also: പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് വി സി
‘ടൈറ്റാനിക്കിലേക്ക് മാത്രം 3,840 തവണ ഡൈവ് ചെയ്ത ആളുകളെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. അവരുടെ കരിയര്‍ തന്നെ ഡൈവിങ് ആണ്.’- ടൈറ്റന് ഓപ്പറേറ്റ് ചെയ്യുന്ന ഓഷ്യന്‍ ഗേറ്റ്സ് എക്സിപെഡിറ്റന്‍സിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. അന്തര്‍വാഹിനിയിലുള്ള ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവര്‍ക്ക് സഹയാത്രികര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി അവരെ ഭയത്തിലാക്കാതിരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാന്‍ കഴിയുന്ന ബ്ലാങ്കറ്റുകളും സ്ക്രബ്ബറുകളും ടൈറ്റനില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകന് സുലേമാന് എന്നിവരാണ് അന്തര്‍ വാഹിനിയിലെ മറ്റു യാത്രികര്‍. അതേസമയം, അന്തര്‍വാഹിനി കണ്ടെത്താനായി കൂടുതല്‍ കപ്പലുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചെറിയ വിമാനങ്ങള്‍, ടെലിഗൈഡ് റോബോട്ടുകള്‍ എന്നിവയും തെരച്ചലിന് എത്തിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം