കുവൈത്ത് സിറ്റി: മിഷാൽ അൽ ഷമ്മരി സംവിധാനം ചെയ്ത “അൽ-ജഹ്റ റിസർവ്” പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവും ഭാവിയും മേഖലയിലെ മികച്ച ടിവി റിപ്പോർട്ടേജിനുള്ള അറബ് മീഡിയ എക്സലൻസ് അവാർഡ് നേടി. അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്സിന്റെ 53-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
read also: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പോലീസ് കേസ്
ഇൻഫർമേഷൻ മന്ത്രിയെ പ്രതിനിധീകരിച്ച് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നാസർ അൽ മുഹൈസൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അറബ് രാജ്യങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തലസ്ഥാനമായ റബാത്തിൽ തുടരുന്ന അറബ് സമ്മേളനത്തിൽ പങ്കെടുത്തത്. കുവൈത്തിലെ ജൈവവൈവിധ്യത്തിനുള്ള പ്രകൃതിദത്ത റിസർവായ ജഹ്റ റിസർവിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു മിഷാൽ അൽ ഷമ്മരി സംവിധാനം ചെയ്ത “അൽ-ജഹ്റ റിസർവ്” റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം