കുവൈത്ത് സിറ്റി: കൃത്രിമ ഹൃദയ പമ്പിന്റെ വിജയകരമായ ഇംപ്ലാന്റേഷൻ നടത്തിക്കൊണ്ട് മെഡിക്കൽ രംഗത്ത് മറ്റൊരു സുപ്രധാന നേട്ടം സ്വന്തമാക്കി കുവൈത്ത്. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെയും അറബ് ലോകത്ത് രണ്ടാമത്തേതുമാണ് കൃത്രിമ ഹൃദയ പമ്പ് ഇംപ്ലാന്റ്. ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണത്തിന്റെ ഇൻസ്റ്റാളേഷനും വിധേയനായ രോഗിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
Read More:വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യയെ ട്രോളി ഹരീഷ്
ഏകദേശം 60 വയസുള്ള രോഗിക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടു വരികയുമായിരുന്നു. ആവശ്യമായ പ്രാഥമിക ചികിത്സകൾ എല്ലാം നൽകിയതിന് ശേഷം അമിരി ആശുപത്രിയിലെ വിദഗ്ധ സംഘം രോഗിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു. സുപ്രധാന മെഡിക്കൽ നേട്ടത്തിന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി സംഘത്തെ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം