കൃത്രിമ ഹൃദയ പമ്പ് ഇംപ്ലാന്റ്; മെഡിക്കൽ രം​ഗത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി: കൃത്രിമ ഹൃദയ പമ്പിന്റെ വിജയകരമായ ഇംപ്ലാന്റേഷൻ നടത്തിക്കൊണ്ട് മെഡിക്കൽ രം​ഗത്ത് മറ്റൊരു സുപ്രധാന നേട്ടം സ്വന്തമാക്കി കുവൈത്ത്.  രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെയും അറബ് ലോകത്ത് രണ്ടാമത്തേതുമാണ് കൃത്രിമ ഹൃദയ പമ്പ് ഇംപ്ലാന്റ്. ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണത്തിന്റെ ഇൻസ്റ്റാളേഷനും വിധേയനായ രോഗിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

Read More:വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യയെ ട്രോളി ഹരീഷ്

ഏകദേശം 60 വയസുള്ള രോഗിക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടു വരികയുമായിരുന്നു. ആവശ്യമായ പ്രാഥമിക ചികിത്സകൾ എല്ലാം നൽകിയതിന് ശേഷം അമിരി ആശുപത്രിയിലെ വിദ​ഗ്ധ സംഘം രോഗിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു. സുപ്രധാന മെഡിക്കൽ നേട്ടത്തിന് ആരോ​ഗ്യ മന്ത്രി  ഡോ. അഹമ്മദ് അൽ അവാദി സംഘത്തെ അഭിനന്ദിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം