തിരുവനന്തപുരം: അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. രണ്ടു ഡ്രൈർമാരെയും മൂന്നു കണ്ടക്ടർമാരെയുമാണ് സസ്പെൻഡ് ചെയ്തത്. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി.മംഗൾ വിനോദ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ. ജോമോൾ, ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ പി.സൈജു എന്നിവരാണ് നടപടി നേരിട്ടത്.
read also: പ്രധാനമന്ത്രിയ്ക്ക് ഇന്ന് വൈറ്റ് ഹൌസില്‍ അത്താഴവിരുന്ന് ; നിര്‍ണ്ണായക ചര്‍ച്ചകള്‍
ഇടിഎം മെഷീൻ കേടായി എന്ന കാരണം പറഞ്ഞ് മേലധികാരികളുടെ നിർദേശമില്ലാതെ ബസിൽ നിന്നും യാത്രക്കാരെ ഇറക്കിവിട്ടെന്നാണ് ജോമോൻ ജോസിനെതിരായ പരാതി. മദ്യപിച്ച് ജോലിക്കെത്തുകയും യാത്രക്കാരനെ അസഭ്യം പറയുകയും ചെയ്തതിനാണ് റെജി ജോസഫിനെ സസ്പെൻഡ് ചെയ്യാൻ കാരണമായത്. വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ മുറിയിൽ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും ചെയ്തതിനാണ് ബി.മംഗൾ വിനോദിനെ സസ്പെൻഡ് ചെയ്തത്. ഏഴ് യാത്രക്കാരുമായി സർവീസ് നടത്തിയ സൂപ്പർഫാസ്റ്റിൽ കായംകുളം മുതൽ കൊല്ലം വരെ യാത്രക്കാരനു ടിക്കറ്റ് നൽകാതെ സൗജന്യ യാത്ര അനുവദിച്ചതിനാണ് ഇ. ജോമോൾക്കെതിരായ നടപടി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്ക് എത്താതിരുന്നെന്നാണ് പി.സൈജുവിനെതിരായ പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം