തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്.
100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങുമെന്നുമായിരുന്നു ഇയാളുടെ സന്ദേശം. രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച ഫോണും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.
read also:സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിലാണ് ശോഭന മനസ് തുറന്നത്
നിരവധി കേസുകളില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് പിടിയിലായ അജയകുമാര്‍. പോലീസ് ഹൈടെക് സെല്ലില്‍ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിലായിരുന്നു നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം