തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ സെഷൻ സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. പ്രമുഖവ്യക്തികൾക്ക് പുറമെ നഗരത്തിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള 80 – ഓളം പേർ പരിപാടിയുടെ ഭാഗമായി. യോഗ സെഷനുശേഷം ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.‘