റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
read also:നെക്സോൺ, സഫാരി, ഹാരിയർ ; മൂന്ന് എസ്യുവികൾ പുറത്തിറക്കാനുള്ള ഒരുക്കത്തിൽ ടാറ്റ മോട്ടോഴ്സ്
സ്ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം