ദുബായ് : ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും അടുത്തെത്തിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുന്നു. ചൊവ്വാഴ്ച ആരംഭിച്ച തിരക്ക് അടുത്തമാസം മൂന്ന് വരെ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ഏകദേശം 35 ലക്ഷം പേർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പെരുന്നാൾ അവധിയിൽ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം രണ്ടര ലക്ഷത്തിന് മുകളിലാകും. ഈ വാരാന്ത്യത്തിൽ മാത്രമായി ഏകദേശം ഒരുലക്ഷം യാത്രക്കാരാണ് ദുബായിൽനിന്ന് പറക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം