ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് യോഗ ദിനം ആചരിക്കുന്നത്. സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകൾ പതിവായി യോഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. നല്ല യോഗ ശീലം ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയ്ക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം