‘വസുധൈവ കുടുംബകത്തിനായി യോഗ’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. ആരോഗ്യകരവും സന്തോഷകരവും സമാധാനപരവും ചലനാത്മകവുമായ ലോകം കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമാകുന്ന ഏവരുടെയും തുടർച്ചയായ, നിർഭയവും നിരന്തരവുമായ പരിശ്രമങ്ങളെ ഈ പ്രമേയം തുറന്നുകാട്ടുന്നു. യോഗ ശുഭകരമായ ഉണർവേകുന്നു. ‘വസുധൈവ കുടുംബകം’ ലോകത്തെ വലിയ ഒരു കുടുംബമായി കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു.
2014-ലാണ്, എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്ട്ര യോഗാ ദിനാചരണം എന്ന നിർദേശത്തിന്റെ രൂപത്തിൽ, ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ മുമ്പാകെ ഇന്ത്യ ആഗോള ക്ഷേമത്തിന്റെയും സമഗ്രമായ ആരോഗ്യത്തിന്റെയും “സന്ദേശം” നൽകിയത്. യുഎന്നിലെ അംഗരാജ്യങ്ങൾ അന്ന് ഏകകണ്ഠമായി ഈ നിർദേശം അംഗീകരിച്ചു.
ഈ വർഷം, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ പ്രദർശനം നയിക്കും. ഇത് അന്താരാഷ്ട്ര തലത്തിൽ യോഗയ്ക്ക് വലിയ പിന്തുണ നൽകുമെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ, ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ പ്രധാന പരിപാടി നടക്കുന്നത് ജൂൺ 21ന് മധ്യപ്രദേശിലെ ജബൽപുരിലാണ്. ജബൽപുരിലെ ഗാരിസൺ മൈതാനത്ത് ബഹുജന യോഗാ പ്രദർശനത്തിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നേതൃത്വം നൽകും. മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി തുടങ്ങിയവർ പങ്കെടുക്കും.
2023ലെ അന്താരാഷ്ട്ര യോഗാ ദിനാഘോഷം വൻ വിജയമാക്കുന്നതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്. ഞാൻ ദിവസവും ചെയ്യുന്നതുപോലെ, കുറച്ചു സമയമെടുത്ത് യോഗയുടെ രോഗശാന്തി ശക്തിയിൽ മുഴുകുക. “വസുധൈവ കുടുംബകം” എന്ന ശക്തിയുമായി ‘യോഗ’യെ സംയോജിപ്പിക്കുന്നതിനാൽ ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണം സവിശേഷമായ ഒന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം