തിരുവനന്തപുരം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല. കേരള പൊലീസ് കാണിച്ച സർട്ടിഫിക്കറ്റുകൾ തങ്ങളുടേത് അല്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധി ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു.
കേരള പൊലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും സർവകലാശാല മറ്റു പരാതികൾ നൽകില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി. നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ ആരാഞ്ഞു. കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ സംസാരിച്ചു. വി.സി, ഗവർണറെ നേരില്‍ കണ്ട് വിവരങ്ങൾ ധരിപ്പിക്കും.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. പാർട്ടി അംഗമായാൽ സർവകലാശാലയിൽ അധ്യാപകരാവാം, കേരളത്തിൽ പകുതിയോളം സർവകലാശാലകളുടെ തലപ്പത്ത് ആളില്ലെന്നും ഗവർണർ വ്യക്തമാക്കി.
അതിനിടെ, നിഖിൽ തോമസിനെ എസ്.എഫ്.ഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവർത്തകൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖിൽ ചെയ്തതെന്നും എസ്.എഫ്.ഐ. വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















