പാലക്കാട്: കഞ്ചിക്കോട് പ്രവർത്തിക്കുന്ന കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട സ്വദേശി അരവിന്ദാണ് (22) മരിച്ചത്. ഫർണസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് നിഗമനം. മരിച്ച അരവിന്ദ് ഫർണസിനകത്ത് പെട്ടുപോയെന്നാണ് കരുതുന്നത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
read also: വ്യാജ രേഖ; വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. അപകട സമയത്ത് കമ്പനിയിൽ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. കൂടുതൽ പേർ അകത്തു കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായുള്ള തിരച്ചിലും തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം