തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടികയായി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകനുള്ള അന്തിമ പട്ടികയില്‍.
യൂണിയന്‍ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഇതില്‍നിന്ന് ഒരാളെ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവിലെ ഡിജിപി അനില്‍കാന്ത് 30-നാണ് വിരമിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനൽ തെരഞ്ഞെടുത്തത്. ബി എസ് എഫ് ഡയറക്ടർ ജനറലായി നിധിൻ അഗർവാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് വ്യക്തമാക്കിയത്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ജയില്‍ മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. എട്ടുപേരുടെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്. യു.പി.എസ്.സി. ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പോലീസ് മേധാവി അനില്‍കാന്ത് എന്നിവരടക്കം ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഡി ജി പി അനിൽകാന്ത് വിരമിക്കുക. ലോക്‌നാഥ് ബെഹ്റയുടെ പിൻഗാമിയായാണ് അനിൽ കാന്ത് സംസ്ഥാന പൊലീസിന്‍റെ തലപ്പത്തെത്തിയത്. 6 മാസം സർവീസ് ബാക്കുയുള്ളപ്പോൾ ആയിരുന്നു അനിൽ കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്. എന്നാൽ പിന്നീട് കേരള സർക്കാർ അനിൽ കാന്തിന് 2 വർഷം കൂടി സർവീസ് നീട്ടി നൽയിരുന്നു. ഇത് പ്രകാരമാണ് ഈ മാസം 30 ന് അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















