കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമം. മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് നായ അക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് മൂന്ന് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നിലത്തു വീണ കുട്ടിയെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കടിച്ചുപരുക്കേൽപിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെയാണ് തെരുവുനായ്ക്കൾ പോയത്. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
മുഴുപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന്‍ മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദാണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. നിഹാലിന്റെ വീട്ടിൽനിന്നും 200 മീറ്റർ അകലെയാണ് പുതിയ സംഭവം.
കൊല്ലം ചാത്തിനാംകുളത്ത് പത്താംക്ലാസ് വിദ്യാർഥിക്കും തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റ ആതിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















