തിരുവനന്തപുരം: പിജി പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്ന് ബോധ്യമുണ്ടായിരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത കലിംഗയില്‍ പോയി പരിശോധിക്കാനാവില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിഖിലിനെ സംരക്ഷിക്കില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.
നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമായിരുന്നു ആര്‍ഷോ രാവിലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേരള സര്‍വകലാശാല വിസി തന്നെ നിഖില്‍ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സര്‍വകലാശാലയില്‍ പഠിച്ചില്ലെന്ന് രജിസ്ട്രാന്‍ സന്ദീപ് ഗാന്ധി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.
read also: മരണമുഖത്ത് മണിപ്പൂര്‍
”അന്വേഷിക്കേണ്ടത് കേരളത്തിന് പുറത്തെ സര്‍വകലാശാലകള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളെയാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കലിംഗ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോവുന്നതിനോട് എസ്ഫ്ഐക്ക് യോജിപ്പില്ല. എസ്എഫ്ഐ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോള്‍ എം.എസ്.എം കോളേജില്‍ പഠിക്കകയായിരുന്നു നിഖില്‍” ആര്‍ഷോ പറഞ്ഞു.
കായംകുളം എംഎസ്എം കോളേജില്‍ പിജി പ്രവേശനത്തിന് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. നിഖിലിന്റെത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ല എന്നും കലിംഗയില്‍ റെഗുലര്‍ കോഴ്സ് പഠിച്ചാണ് സര്‍ട്ടിഫിക്കറ്റ് നേടിയതെന്നും അത് ഒറിജിനല്‍ ആണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പിഎം ആര്‍ഷോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം