മലപ്പുറം: ജില്ലയില്‍ വീണ്ടും പനി മരണം. ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി മരിച്ചു. 42കാരന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ചയാണ് പനിയെ തുടര്‍ന്ന് പോരൂര്‍ സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. ഇന്ന് രാവിലെ 13കാരന് മരിച്ചതാണ് മറ്റൊരു പനി മരണം. ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
read also: മരണമുഖത്ത് മണിപ്പൂര്‍
നിലവില്‍ മലപ്പുറം ജില്ലയില്‍ 150 ഡെങ്കി കേസുകളാണ് ഉള്ളത്. ജില്ലയുടെ മലയോര മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. കരിവാരകുണ്ട് അടക്കമുള്ള മേഖലകളിലാണ് കൂടുതല്‍ ഡെങ്കിക്കേസുകള്‍. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 7000 പേര്‍ക്കാണ് പനി ബാധിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും നിരവധിപ്പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം