തിരുവനന്തപുരം: കെ സുധാകരനെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവന ക്രിമിനല്‍ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണെമെന്നും വി ഡി സതീശന് പറഞ്ഞു. കെ സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എംവി ഗോവിന്ദന് ആവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് എംവി ഗോവിന്ദന് സൂപ്പര്‍ ഡിജിപി ആകുന്നു. ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ദേശാഭിമാനിക്കും എംവി ഗോവിന്ദനും എതിരെ കേസ് എടുക്കണം. കെ സുധാകരനെതിരെ ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് കേസില്‍ പെടുത്താന്‍ നീക്കം നടത്തുന്നു. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്.
എംവി ഗോവിന്ദന് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് കേസെടുക്കണമെന്നും സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. . പ്രതിപക്ഷം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. എസ്എഫ്ഐ നേതാക്കള്‍ ജനങ്ങളെ ചിരിപ്പിക്കരുത്. ആരാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പരിശോധിക്കുന്നത് വ്യാപക തട്ടിപ്പാണ് എസ്എഫ്ഐ നടത്തുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം; സംസ്ഥാനത്തെ 32 സ്കൂളുകള്‍ ഇനി മിക്സഡ്
കെപിസിസി പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നു. അതിന് എംവി ഗോവിന്ദന് കൂട്ടു നില്ക്കുന്നു. പാര്‍ട്ടി സെകട്ടറിക്കാണോ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് മോദി രാഷ്ട്രീയ എതിരാളികളെ നേരിടും പോലെ കേരളത്തിലും. മോന്സന് മാവുങ്കലിന്റെ ചെമ്പോലക്ക് വിശ്വാസ്യത ഉണ്ടാക്കിയത് ആരാണ് എംവി ഗോവിന്ദന് യാദൃശ്ചികമായി പറഞ്ഞതല്ല ഗൂഢാലോചന എന്നും വിഡി സതീശന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം