തിരുവനന്തപുരം: മുഖ്യമന്ത്രി പിണായി വിജയനെതിരെ പരിഹാസവമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണ്. ക്യൂബയില്‍ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു.
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത്. കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം. സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വരെ തട്ടിപ്പ് നടക്കുന്നെങ്കില്‍ ഇതൊക്കെയെന്തെന്നും ഗവര്‍ണര്‍ ചോദിച്ചു.
read also: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം; സംസ്ഥാനത്തെ 32 സ്കൂളുകള്‍ ഇനി മിക്സഡ്
കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ തകര്‍ന്നുവെന്നും ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മനസ് മടുത്താണ് കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം