ഇടുക്കി: മാട്ടുപ്പെട്ടി എക്കോപോയിന്റിൽ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടില്‍ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പ എത്തിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകള്‍ പടയപ്പ തകര്‍ത്തു. ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്.
സ്ഥലത്ത് പടയപ്പ നിലയുറപ്പിച്ചതോടെ ഈ റൂട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുതന്നെ ഹോസ് കൊമ്പന് എന്ന ഒറ്റയാന് ഇറങ്ങിയിരുന്നു.
read also:കൂട്ടുകാരിയെ ഉപദ്രവിക്കുന്നത് എതിർത്തു; ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയെ കുത്തിക്കൊന്നു
മാട്ടുപ്പെട്ടി ഡാമില്‍ കുളിച്ചതിനുശേഷം സ്ഥിരമായി പടയപ്പ എത്തുന്ന സ്ഥലമാണിത്. മാട്ടുപ്പെട്ടി ഡാം, ബോട്ട് സര്‍വീസ്, എക്കോ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളിലായാണ് പടയപ്പയെ കൂടുതലായി കാണാറ്. വട്ടവടയിലേക്ക് പോകുന്ന റൂട്ട് കൂടിയായതിനാല്‍ സഞ്ചാരികള്‍ കടന്നുപോകുന്ന പ്രദേശംകൂടിയാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം