പത്തനംതിട്ട: ശബരിമല കാണിക്ക മോഷണം പോയ സംഭവത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരന് റെജികുമാറിനെ ഇതിന് മുൻപ് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. റെജികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
read also:കൂട്ടുകാരിയെ ഉപദ്രവിക്കുന്നത് എതിർത്തു; ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയെ കുത്തിക്കൊന്നു
ശബരിമലയില്‍ ഭണ്ഡാരത്തില് നിക്ഷേപിച്ച 11 ഗ്രാം വരുന്ന സ്വര്‍ണവളയാണ് റെജികുമാര്‍ മോഷ്ടിച്ചത്. വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിൽ ചെയ്യുകയാണ് റെജികുമാര്‍. മിഥുന മാസ പൂജാ വേളയില്‍ കാണിക്ക എണ്ണുന്നതിനായാണ് ഇയാള്‍ ശബരിമലയിൽ എത്തിയത്. മോഷണം ശ്രദ്ധയില്‍പ്പെട്ടതോടെ റെജികുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം