മലപ്പുറം: പ്രവാസി ക്ഷേമനിധിയിൽ 60 വയസ്സിന് മുമ്പ് അംഗത്വമെടുക്കണമെന്ന നിബന്ധനയിൽ ഇളവ് വരുത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സർക്കാറിനോടാവശ്യപെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്നവരിൽ നല്ലൊരു വിഭാഗവും 60 വയസ്സ് പിന്നിട്ടവരാണെന്നും ക്ഷേമനിധി ആനുകൂല്യങ്ങളെ കുറിച്ച് പലരും ചിന്തിക്കുന്നത് പ്രവാസ ജീവിതത്തിന് ശേഷമാണെന്നും അതുകൊണ്ട് പലർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരുന്നുവെന്നും ആയതിനാൽ പ്രായ പരിധി 65 വയസ്സായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
അംശാദായ വർധനവിനാനുപാതികമായ വർധനവ് പെൻഷൻ തുകയിലുണ്ടായിട്ടില്ലെന്നും പെൻഷൻ സംഖ്യ 4000 രൂപയായി വർധിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെടുകയുണ്ടായി.
ലൗലി ലത്വീഫ് മണ്ഡലം കൺവീനറും അശ്റഫ് ഉണ്ണീൻ ജോയിന്റ് കൺവീനറുമായും പുതിയ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയംഗങ്ങൾ: അബ്ദുസ്സമദ് തൂമ്പത്ത്, കെ.സി. മൊയ്തീൻകുട്ടി, സിദ്ദീഖ് സി.എച്ച്, ശുക്കൂർ ആനക്കയം, അഹ്മദ് ആലശ്ശേരി.
കൺവെൻഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് എ. സദ്റുദ്ദീൻ അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ സ്വാഗതവും കമ്മിറ്റിയംഗം അഫ്സൽ ടി. നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം