ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം കൊടുത്തുകൊണ്ട് സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ ആലത്തൂർ എം പി യും യുവ രാഷ്ട്രീയ വ്യക്തിത്വവുമായ രമ്യ ഹരിദാസ് മുഖ്യാഥിതിയായി പങ്കെടുക്കും. ജൂൺ 24 (ശനിയാഴ്ച) ക്രോയ്ഡനിൽ വെച്ച് വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടത്തപ്പെടുന്ന ‘യുവ 2023’ ൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുമെന്നും അന്ന് പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനo നടക്കുമെന്നും IOC UK ഭാരവാഹികൾ അറിയിച്ചു.
‘യുവ 2023’ ന്റെ രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ ആവേശത്തോടെയാണ് യുവജനങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ ‘യൂത്ത് ഐക്ക’ണും എംപി യുമായ രമ്യ ഹരിദാസിന്റെ സാന്നിധ്യവും രജിസ്ട്രേഷനിലെ വൻ യുവജന പങ്കാളിത്തവും ഇതിനോടകം തന്നെ യുകെയിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്.
എംപിമാർ, മേയർമാർ, കൗൺസിലർമാർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ‘യുവ 2023’ ചടങ്ങിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിന് മോടി കൂട്ടാൻ വൈവിധ്യങ്ങളാർന്ന കലാപരിപാടികളും ‘യുവ 2023’ ൽ ഒരിക്കിയിട്ടുണ്ട്.
‘യുവ 2023’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും, രജിസ്ട്രേഷൻ ലിങ്ക് ഉൽഘാടനവും IOC UK നാഷണൽ പ്രസിഡന്റ് ശ്രീ കമൽ ദലിവാൾ നേരത്തെ നിർവഹിച്ചിരുന്നു.
കേരളത്തിൽ നിന്നും പഠനത്തിനായും ജോലിക്കും യുകെയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്നിട്ടുള്ള, യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനും, അവരുടെ വിവിധങ്ങളായ ആവശ്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിനും വേണ്ടി, നാളുകളായി യുകെയിലെ വിവിധ കോണുകളിൽ നിന്നും വന്നിരുന്ന അഭ്യർത്ഥനകളെ മാനിച്ചാണ് IOC UK കേരള ചാപ്റ്റർ മുൻകൈ എടുത്തുകൊണ്ട് യുവജനങ്ങൾക്കായി ഇങ്ങനെ ഒരു കൂട്ടായ്മക്ക് നേതൃത്വo കൊടുക്കുന്നതെന്ന് IOC UK കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ സുജു ഡാനിയേൽ പറഞ്ഞു. നേരത്തെ സ്ട്രേറ്റ്ഫോഡിൽ IOC UK യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും, ഇങ്ങനെ ഒരു ആവശ്യം IOC UK കേരള ചാപ്റ്റർ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ സാക്ഷാകാരം കൂടിയാണ് ജൂൺ 24 ന് ക്രോയ്ഡനിൽ വെച്ച് നടത്തപ്പെടുന്ന ‘യുവ 2023’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുവ 2023’ ന്റെ രജിസ്ട്രേഷൻ തുടരുകയാണെന്നും എത്രയും വേഗം എല്ലാവരും രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഒരു സംഘാടക സമിതി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റർ വക്താവ് ശ്രീ അജിത് മുതയിൽ അറിയിച്ചു.
*’യുവ 2023′ രജിസ്ട്രേഷൻ ലിങ്ക്: