യുവതാരങ്ങളായ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന ” കട്ടീസ് ഗ്യാങ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read also:സിനിമാ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസ്; നടി അമീഷാ പട്ടേലിൽ കോടതിയിൽ കീഴടങ്ങി
നിഖിൽ വി നാരായണൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം റിയാസ് കെ ബദർ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകും. പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, ആർട്ട്: ശ്രീനു കല്ലേലിൽ, വസ്ത്രലങ്കാരം: സൂര്യ ശേഖർ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രജീഷ് രാജൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ- രാംജിത്ത്, ആക്ഷൻ: അനിൽ, കളറിസ്റ്റ്: ശ്രീക് വാര്യർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി.ആർ, പരസ്യക്കല: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ആനക്കട്ടി, കോയമ്പത്തൂർ, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം