ആക്ഷന്‍ കിംഗ് അര്‍ജുന്‍ തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികള്‍ക്ക് എന്നും സുപരിചിതനാണ്. ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് ആരാധകരെ സൃഷ്ടിച്ച ചുരുക്കം ദക്ഷിണേന്ത്യൻ നടന്മാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ കരിയറിൽ വിജയം കൈവരിക്കുക അർജുനെ സംബന്ധിച്ച് എളുപ്പമല്ലായിരുന്നു. നടന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തല്‍ വൈറലായിരിക്കുകയാണ്.
പുറമേക്ക് ദേഷ്യക്കാരനായി കാണുന്ന അർജുൻ അങ്ങനെ പെരുമാറുന്നതിന് കാരണമുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. പുറത്തേക്ക് ഗൗരവം കാണിക്കുന്നതിനെക്കുറിച്ച് അർജുൻ മുമ്പ് സംസാരിച്ചിട്ടുണ്ട്. പാവമായി നിന്നാൽ സിനിമാ രംഗത്ത് പറ്റിക്കപ്പെടും. ആരോട്, എങ്ങനെ നിൽക്കണമെന്ന് തനിക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്.

കർണാടകയിലാണ് അർജുൻ ജനിച്ചത്. കന്നഡ സിനിമകളിൽ അഭിനയിച്ചെങ്കിലും തമിഴ് സിനിമകളിൽ വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് അർജുന് ആദ്യ തമിഴ് സിനിമയായ നൻട്രി ലഭിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു.
എന്നാൽ ആ സിനിമ ചെയ്യവെ അദ്ദേഹം കളിയാക്കലുകൾ കേട്ടു. പക്ഷെ സിനിമ സൂപ്പർ ഹിറ്റായി. അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. ആക്ഷൻ ഹീറോ ആവണമെന്ന് അർജുന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ‘ശങ്കർ ഗുരു’ (1987 ) എന്ന സിനിമയാണ് അർജുന് വഴിത്തിരിവാകുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളും ശ്രദ്ധ നേടി. അർജുൻ തമിഴകത്തെ മുൻനിര നായക നടനായെന്നും ചെയ്യാറു ബാലു പറഞ്ഞു.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
എന്നാല്‍, 90 കളുടെ മധ്യത്തിൽ അർജുന് സിനിമകൾ ഇല്ലാതായി. എന്ത് ചെയ്യണമെന്നറിയാതെ ഒടുവിൽ സ്വന്തം സിനിമ സംവിധാനം ചെയ്യാം എന്ന് തീരുമാനിച്ചു. സുഹൃത്തുക്കൾ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അർജുൻ സെവഗൻ എന്ന സിനിമ ചെയ്തു. ചിത്രീകരണ ഘട്ടത്തിൽ അർജുന് ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. പിന്നീട്, ഒരു നടൻ നടനായിത്തന്നെ നിലനിൽക്കണം, തയ്യാറെടുപ്പില്ലാതെ ഫിലിം മേക്കിംഗിലേക്ക് ഇറങ്ങരുതെന്ന് അർജുൻ അഭിപ്രായപ്പെട്ടിരുന്നു.

സിനിമയുടെ മുക്കാൽ ഭാഗവും പൂർത്തിയായെങ്കിലും പിന്നീട് സിനിമ ഉപേക്ഷിക്കണമെന്ന ഘട്ടത്തിലെത്തി. ഒടുവിൽ അർജുന്റെ ഭാര്യ അവർ സൂക്ഷിച്ച് വെച്ച ആഭരണങ്ങൾ എടുത്ത് കൊടുത്തു. നിങ്ങൾ സിനിമ പൂർത്തിയാക്ക്, പടം ഓടിയാൽ ചെന്നെയിൽ നിൽക്കാം. അല്ലെങ്കിൽ ബാംഗ്ലൂരിലേക്ക് പോവാം എന്ന് പറഞ്ഞു. സിനിമയ്ക്ക് ഡിസ്ട്രിബ്യൂഷനിൽ പ്രശ്നം വന്നു. പ്രതിസന്ധികൾക്കൊടുവിൽ റിലീസ് ചെയ്തപ്പോൾ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിക്കുകയും വലിയ ഹിറ്റാവുകയും ചെയ്തു. അതിന് ശേഷമാണ് അർജുൻ ചെന്നെയിൽ തുടരാൻ തീരുമാനിക്കുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് സിനിമകൾ നടന് ലഭിച്ചിട്ടുണ്ട്.
1990-കളുടെ അവസാനത്തിൽ, സെങ്കോട്ടൈ (1996), തായിൻ മണിക്കൊടി (1998) എന്നിവയുൾപ്പെടെയുള്ള ആക്ഷൻ ചിത്രങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം, അദ്ദേഹം വീണ്ടും ശങ്കറിനൊപ്പം രാഷ്ട്രീയ നാടക ചിത്രമായ മുതൽവൻ (1999) എന്ന ചിത്രത്തിൽ ഒന്നിച്ചു. ഒരു ദിവസത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കുന്ന ഒരു ടിവി ജേണലിസ്റ്റിനെ അവതരിപ്പിച്ചുകൊണ്ട്, അർജുൻ ശങ്കറിന് പ്രോജക്റ്റ് ചിത്രീകരിക്കുന്നതിന് ബൾക്ക് ഡേറ്റ് വാഗ്ദാനം ചെയ്തു. അർജുന്റെ കരിയറിലെ ബെസ്റ്റ് എന്നു വിശേഷിപ്പിച്ച ഈ ചിത്രം പിന്നീട് നല്ല അവലോകനങ്ങൾ നേടി. മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും മറ്റ് നിരവധി നോമിനേഷനുകളും അർജുന് ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















