കോട്ടയം :മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു.
read also : കടുത്ത ചൂട് : ഉത്തർപ്രദേശിൽ 72 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചു, 400 പേർ ആശുപത്രിയിൽ
അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന്, ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം