കൊൽക്കത്ത : ബംഗാളിൽ മാൽഡ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർഥി മർദനമേറ്റു മരിച്ചു. ജൂലൈ 8നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുമായി ബന്ധപ്പെട്ട വിവിധ അക്രമസംഭവങ്ങളിൽ സംസ്ഥാനത്തു കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി.
വീട്ടിലേക്കു പോകുന്ന വഴിക്കാണു സുജാപുർ മേഖലയിൽ തൃണമൂൽ സ്ഥാനാർഥിയായ മുസ്തഫ ഷെയ്ഖ് ആക്രമിക്കപ്പെട്ടത്. ടിക്കറ്റ് കിട്ടാത്തതിനാൽ കോൺഗ്രസിൽ ചേർന്ന മുൻ തൃണമൂൽ പ്രവർത്തകരാണു കൊലയ്ക്കു പിന്നിലെന്നു മന്ത്രി സബിന യാസ്മിൻ ആരോപിച്ചു. തൃണമൂലിലെ ഗ്രൂപ്പുവഴക്കാണു കൊലയിൽ കലാശിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു.
അതിനിടെ, കുച്ച് ബിഹാർ ജില്ലയിലെത്തിയ കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. തൃണമൂൽ പ്രവർത്തകരാണ് ആക്രമിച്ചതെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഇവിടെ ബിജെപി–തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ നാടൻ ബോംബേറുണ്ടായി.
read also:സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയസംഘർഷങ്ങളിൽ ഒരാൾ കൊല്ലപ്പെട്ട സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിങ്ങിലും 3 പേർ കൊല്ലപ്പെട്ട ഭംഗോറിലും ഗവർണർ സി.വി.ആനന്ദബോസ് ഇന്നലെ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം