കൊച്ചി: മനുഷ്യന്റെ ഒരേയൊരു മതം മനുഷ്യത്വമാണെന്ന് 2008ലെ മഗ്‌സസെ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ പത്മശ്രീ ഡോ. പ്രകാശ് ബാബ ആംതെ. ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ രണ്ടാം പതിപ്പ്, എമർജൻസ്-2023, കൊച്ചിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ പിതാവിന്റെ പ്രേരണയും പ്രവർത്തനവും മൂലം ആദിവാസികളുമായും അവരുടെ ജീവിതശൈലിയുമായും വളരെയേറെ ഇടപഴകാൻ എനിക്ക് സാധിച്ചു. അതെന്റെ മനസിനെ ആഴത്തിൽ സ്വാധീനിച്ചു. മറ്റുള്ളവരുടെ നന്മയ്ക്കായി എന്നെത്തന്നെ സമർപ്പിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. തുടക്കത്തിൽ, ആദിവാസികൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ അനുനയത്തിലൂടെയും, അനുഭവസ്ഥരുടെ അനുഭവ സാക്ഷ്യത്തിലൂടെയും
പിന്നീട് ആയിരക്കണക്കിന് ആളുകൾ ഞങ്ങളുടെ ക്ലിനിക്കുകൾ സന്ദർശിക്കാൻ തുടങ്ങി. പരിമിതമായ സൗകര്യങ്ങൾ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും, ഞങ്ങൾക്ക് സമൂഹത്തിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. നമ്മുടെ ഒരേയൊരു മതം മനുഷ്യത്വമാണ്, അതിലൂടെ ഞങ്ങൾക്ക് സമൂഹത്തിൽ നിന്ന് ധാരാളം സ്നേഹവും പിന്തുണയും ലഭിച്ചു. എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഈ അവസരം നൽകിയതിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്“, അദ്ദേഹം പറഞ്ഞു.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
കൊച്ചിയിലെ നിഹാര റിസോർട്ടിൽ ജൂൺ 16 മുതൽ 18 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ കേണുകളിൽ നിന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമടക്കം 1000ത്തിലധികം ഡോക്ടർമാരും മെഡിക്കൽ രംഗത്തെ വിദഗ്ദരുമാണ് പങ്കെടുക്കുന്നത്. എമർജൻസി മെഡിസിനുമായി ബന്ധപ്പെട്ട 60ഓളം വിഷയങ്ങളിൽ നിരവധി പഠനങ്ങൾ ഈ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കും.
എമർജെൻസ്-2023, അത്യാഹിത ചികിത്സയെ കുറിച്ചുള്ള അറിവുകൾ ബലപ്പെടുത്തുന്നതിലായിരിക്കും ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. യഥാർത്ഥ കേസുകൾ ആസ്പദമാക്കിയുള്ള ചർച്ചകൾ നടക്കും. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭ ഡോക്ടർമാർ അവരുടെ അത്യാഹിത വിഭാഗത്തിലെ അവരുടെ അനുഭവങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കും. അത്യാഹിത ചികിത്സാവിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ (ഇഡി, ഐസിയു തുടങ്ങിയവ) നടത്തുന്നവർക്കും ഈ ത്രിദിന സമ്മേളനം ഏറെ പ്രയോജനപ്പെടും. ഒപ്പം വിവിധതരം മത്സരങ്ങൾക്കും സംവാദങ്ങൾക്കും പ്രഗത്ഭരുടെ വിഷയാവതരണങ്ങൾക്കും സമ്മേളനം സാക്ഷിയാകും.
ദൗത്യനിർവഹണത്തിനിടയിൽ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിനെ യോഗം അനുസ്മരിച്ചു. ഇന്ത്യയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരോടുമുള്ള ഐക്യദാർഢ്യത്തിന്റെ വേദി കൂടിയായി സമ്മേളനം മാറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















