ചെന്നൈ: തമിഴ്നാട്ടിലെ ആശുപത്രിയില്‍ വെള്ളത്തിന് പകരം അബദ്ധത്തില്‍ നല്കിയ സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഒന്‍പത് വയസുകാരി മരിച്ചു. നഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് മകളുടെ മരണത്തിന് കാരണമെന്ന് അമ്മ ആരോപിച്ചു.
മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വൃക്കരോഗത്തിന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളത്തിന് പകരം അബദ്ധത്തില്‍ അമ്മ മകള്‍ക്ക് സ്പിരിറ്റ് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളായ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More:മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല
സംഭവത്തില്‍ നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി അമ്മ ആരോപിച്ചു. കുട്ടിയുടെ ബെഡിന് അരികില്‍ സ്പിരിറ്റ് കൊണ്ടുവച്ചത് നഴ്സാണ്. വെള്ളമാണെന്ന് കരുതി കുട്ടിക്ക് സ്പിരിറ്റ് നല്‍കുകയായിരുന്നുവെന്നും അമ്മ പറയുന്നു. എന്നാല്‍ കുട്ടിയുടെ മരണവുമായി സ്പിരിറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Read More:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോന്സന് മാവുങ്കല്‍ കുറ്റക്കാരൻ
തലച്ചോറിലെ ധമനികള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെണ്‍കുട്ടി കുറഞ്ഞ അളവിലാണ് സ്പിരിറ്റ് കുടിച്ചത്. വൃക്ക സംബന്ധമായ അസുഖമായത് കൊണ്ട് കുടിക്കുന്ന വെള്ളത്തിന് പരിധി നിശ്ചയിച്ചിരുന്നു. സ്പിരിറ്റ് കുടിച്ച ഉടന്‍ തന്നെ അത് തുപ്പി കളഞ്ഞതായും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം