കൊച്ചി : മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 21നു വീണ്ടും പരിഗണിക്കും. അന്നുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായി ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു.
ചോദ്യംചെയ്യാൻ ഹാജരാകാൻ നിർദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നു കാണിച്ചാണു കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനാണ് നോട്ടിസെന്നും ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 41 എ പ്രകാരം നിശ്ചിത ദിവസം ഹാജരാകാൻ നോട്ടിസ് നൽകുമ്പോൾ അതിന് മുൻപ് അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വിശദീകരിച്ചിരുന്നു. തുടർന്നാണ് അന്നുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നെന്നു കോടതി പറഞ്ഞത്. കേസിൽ അറസ്റ്റ് ചെയ്യില്ലെന്നാണോ അർഥം എന്നു കോടതി ആരാഞ്ഞപ്പോൾ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നു ഡിജിപി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം