കാക്കനാട്: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോ മലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14ന് നടത്തിയ ചർച്ചയിലാണ് ധാരണയായത്.
സഭയുടെ ആസ്ഥാന ദൈവാലയം എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു. ചര്‍ച്ചയില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മോണ്‍. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, മോണ്‍. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലില്‍, ശ്രീ. ബാബു പുല്ലാട്ട് (കൈക്കാരന്‍), അഡ്വ. എം. എ. ജോസഫ് മണവാളന്‍ (കൈക്കാരന്‍) എന്നിവര്‍ പങ്കെടുത്തു.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന നടപ്പിലാക്കാൻ കഴിയും വരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്നാണ് സിനഡ് അറിയിച്ചു. മറ്റ് ആരാധാനക്രമങ്ങൾക്കൊന്നും തടസ്സമുണ്ടാകില്ല. സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് വികാരി മോൺ. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മറിച്ചു സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുംമെന്നും സിനഡ് വ്യക്തമാക്കി.
കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരും. ഈ സാഹചര്യങ്ങൾ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാൽ, മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല.
നവംബര്‍ 28നാണ് ബസിലിക്ക അടച്ചത്. 200 ദിവസം അടച്ചിട്ട ശേഷമാണ് ബസിലിക്ക തുറക്കുന്നത്. കത്തീഡ്രല്‍ തുറക്കുമെങ്കിലും കുര്‍ബാന അര്‍പ്പണം തല്‍ക്കാലമുണ്ടാകില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമാണ് സെന്‍റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍.
അതെ സമയം ബസിലിക്ക തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം രംഗത്തുവന്നു. സിനഡ് കുര്‍ബാന മാത്രമേ അനുവദിക്കൂ എന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നും അല്‍മായ മുന്നേറ്റം പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















