കൊച്ചി: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ആഗോള സാങ്കേതികവിദ്യാ കമ്പനിയായ വൈസുമായി പങ്കാളിത്തം ആരംഭിച്ചു. അമേരിക്കയിലേയും സിംഗപൂരിലേയും പ്രവാസികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇന്‍ഡസ് ബാങ്കിന്റെ ഇന്‍ഡസ് ഫാസ്റ്റ് റെമിറ്റ്, വൈസ് എന്നിവ സംയോജിപ്പിച്ച് വിവിധ കറന്സികളിലായുള്ള പണമയക്കല്‍ സാധ്യമാക്കും. വൈസ് വഴിയുള്ള പണമയക്കലുകളില്‍ 55 ശതമാനവും 20 സെക്കന്റുകള്‍ക്കുളളില്‍ നടക്കുമെന്ന നേട്ടവും ഇവിടെയുണ്ട്.
പ്രവാസികള്‍ക്ക് ഇന്ത്യയിലെ ഗുണഭോക്താക്കള്‍ക്കായി മല്‍സരക്ഷമമായ വിനിമയ നിരക്കിലും കുറഞ്ഞ ചെലവിലും പണമയക്കാന്‍ ഈ സൗകര്യം സഹായകമാകുമെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിങ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി സൗമിത്ര സെന്‍ പറഞ്ഞു.