മലപ്പുറം: ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ ആഘോഷം. 1969 ജൂൺ 16നാണ് ജില്ല രൂപവത്കരിച്ചത്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചാണ് ജില്ല 54ൽ എത്തി നിൽക്കുന്നത്. മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്ക് ശേഷം കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനിയും പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് 1969 ജൂൺ 16ന് ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ സിരാ കേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പിൽ സ്ഥലം കണ്ടെത്തി കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഇന്നത്തെ സിവിൽ സ്റ്റേഷൻ നിൽക്കുന്ന കെട്ടിടത്തിൽ അന്ന് കരസേനയുടെ ക്യാമ്പ് പ്രവർത്തിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി കെ. ഭാസ്കരൻ നായർക്കായിരുന്നു കലക്ടറുടെ ചുമതല. അദ്ദേഹത്തിന് കീഴിൽ 12 പേരെ നിയമിച്ചു. കരസേനയുടെ ക്യാമ്പ് മലപ്പുറത്ത് നിന്ന് മാറ്റിയതോടെ മുണ്ടു പറമ്പിൽ നിന്ന് സിവിൽ സ്റ്റേഷൻ കുന്നുമ്മലിലെത്തി. ഇന്നത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി നിലകൊള്ളുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം ഗവ. കോളജ് മുണ്ടു പറമ്പിലേക്കും മാറ്റി.
read also: പാകിസ്താനിലെ ആദ്യ യു.കെ വനിതാ ഹൈക്കമ്മീഷണറായി ജെയ്ന് മാരിയറ്റ്
കേരളത്തിൽ കൂടുതൽ നിയമസഭ, ലോക്സഭ മണ്ഡലങ്ങളുള്ള ജില്ല കൂടിയാണ് മലപ്പുറം. ജനസാന്ദ്രതയും സ്കൂൾ വിദ്യാർഥികളുടെ എണ്ണവും മറ്റു ജില്ലകളിലേക്കാൾ കൂടുതലാണ്. ജില്ലയുടെ സാമ്പത്തിക കുതിപ്പുകൾക്ക് ആക്കം കൂടിയത് പ്രവാസികളുടെ കരുത്തിലാണ്. ഇന്ന് സമഗ്ര മേഖലയിലും മലപ്പുറം കുതിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് ഓരോ വർഷങ്ങളിലും നടത്തി വരുന്നത്. കലാ കായിക മേഖലയിലും കുതിപ്പ് തുടരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം