കൊടുമൺ: പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുമൺ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടിൽ സുന്ദരേശന്റെ മകൻ അയ്യപ്പൻ (19), സുഹൃത്ത് മലയാലപ്പുഴ താഴം നിറവേൽ പുത്തൻ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ റിജുമോൻ (20) എന്നിവരെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയബന്ധത്തിന് ശ്രമിച്ചിരുന്നു.
പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് തിങ്കൾ വൈകിട്ട് 5.45 ന് പന്തളം തെക്കേക്കര ചന്ദ്രവേലിപടിയിൽ വച്ചാണ് ആക്രമിച്ചത്. നടന്നുപോയ പെൺകുട്ടിയെ ബൈക്കിൽ എത്തിയ പ്രതികൾ തടഞ്ഞുനിർത്തി കവിളിൽ അടിക്കുകയായിരുന്നു. തുടർന്ന് തോളിലും മുഖത്തും മർദ്ദിച്ചു. താഴെ വീണപ്പോൾ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവുട്ടി. പെൺകുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോൾ കടന്നുകളഞ്ഞ പ്രതികൾ, തുടർന്ന് തിരിച്ചെത്തി വീട്ടിലേക്ക് നടന്ന വഴിയിൽവെച്ച് വീണ്ടും ക്രൂരമായി മർദ്ദിച്ചു. കൈകൊണ്ട് മൂക്കിലിടിക്കുകയും കല്ലെടുത്ത് ഇടത് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
read also : യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദ്ദനം; പ്രതികൾ പിടിയിൽ
പെൺകുട്ടിയുടെ വലതുകൈ തള്ളവിരലിനും വലതു കൈപ്പത്തിക്കും മുറിവേറ്റു. ചെള്ളക്ക് നീർക്കോളും സംഭവിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ് മലയാലപ്പുഴയിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. അടൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷമെടുത്ത മോഷണക്കേസിലും പ്രതികളാണ് യുവാക്കൾ. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം