കൊല്ലം :നാലരവയസ്സുകാരിയെ ക്രൂരമായി പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശിയായ ബന്ധുവിനെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഭിചാരക്രിയയുടെ ഭാഗമായാണ് പീഡനമെന്നാണ് സംശയം. കുട്ടിയെയും ഏഴുവയസ്സുകാരിയായ സഹോദരിയെയും ചൈൽഡ് വൈൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. വ്യാഴം വൈകിട്ട് കൊല്ലം ലക്ഷ്മിനടയ്ക്ക് സമീപമാണ് സംഭവം. അടുത്തിടെയാണ് ഇവിടെ തമിഴ്നാട് സ്വദേശികൾ വീട് വാടകയ്ക്കെടുത്തത്. ഇവിടെനിന്ന് ദിവസവും കുട്ടിയുടെ കരച്ചിലും ബഹളവും കേൾക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ആശാപ്രവർത്തകർ വിവരം സിഡബ്ല്യൂസിയെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സിഡബ്ല്യൂസി ചെയർമാൻ സനിൽ വെള്ളിമണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ദേഹമാസകലം പിച്ചുകയും മാന്തുകയും ചെയ്ത നിലയിൽ കുട്ടിയെ കണ്ടെത്തി. കുട്ടിയെ എടുത്തെറിഞ്ഞിരുന്നതായും സിഡബ്ല്യുസി അധികൃതർ പറഞ്ഞു. അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയെ ആക്രമിച്ചത്. ഇവർക്കൊപ്പമാണ് കുട്ടിയും അമ്മയും ഏഴുവയസ്സുകാരിയായ സഹോദരിയും താമസിച്ചിരുന്നത്.
Read also : തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
എന്നും വൈകിട്ട് മദ്യപിച്ചെത്തിയാണ് ഇയാൾ കുട്ടിയെ മണിക്കൂറുകള് ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ കൂടുതൽ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളിൽ ഒരാളെ ക്യൂഎസ്എസ് ഷെൽട്ടർ ഹോമിലും മറ്റൊരാളെ ഇഞ്ചവിള മഹിളാ മന്ദിരത്തിലേക്കും കുട്ടികളെ തണൽ കേന്ദ്രത്തിലേക്കും മാറ്റി. സിഡബ്ല്യുസി അംഗങ്ങളായ അലൻ എം അലക്സാണ്ടർ, അശ്വതി വിശ്വൻ, എ എം രഞ്ജന, അംബികാസോണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം