കോവളം :മോഹിച്ച് വാങ്ങി ഓമനിച്ച് കൊതിതീരും മുമ്പു കാണാതായ മുന്തിയ ഇനം നായക്കുട്ടിയെ കണ്ടെത്തണമെന്ന പരാതിയുമായി വിഴിഞ്ഞം സ്റ്റേഷനിൽ ഉടമസ്ഥരെത്തി. ഇതോടെ ബോക്സർ ഇനത്തിൽപ്പെട്ട ജിന്നി എന്ന പെൺ നായക്കുട്ടിയെ കണ്ടെത്താൻ വിഴിഞ്ഞം പൊലീസ് സോഷ്യൽ മീഡിയയുടെ സഹായം തേടി.
Read More:എഐ ക്യാമറാ അഴിമതി ആരോപണത്തില്‍ നിയമ നടപടിയുമായി SRIT മുന്നോട്ട്
വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സനിക ഹൗസിൽ ഡി സനികയാണ് തന്റെ ഓമനമൃഗത്തെ കണ്ടെത്തിക്കൊടുക്കാൻ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. 25000 രൂപ വില വരുന്ന അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഗേറ്റ് കടന്നുപോയത്. ഉടമസ്ഥർ കിലോമീറ്ററോളം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉടമസ്ഥയുടെ പരാതി സ്വീകരിച്ച ശേഷം നായക്കുട്ടിയുടെ ചിത്രമടക്കമിട്ട് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം