കൊച്ചി: കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശൻ പറയുന്നു.
Read More:വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കുലർ പുറത്ത്
രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടിൽ കടിയേറ്റ് ചില താറാവുകൾ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകൾ ചത്തു കിടക്കുന്നതു കണ്ടത്.
രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം അതിരൂക്ഷമാണെന്ന് ദിനേശൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം