അഹമ്മദാബാദ്∙ ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച വൈകീട്ട് 5.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച കച്ച് ജില്ലയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കച്ച് ജില്ലയിലെ ഭചൗവിൽ നിന്ന് 5 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.
read also: ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്
ചുഴലിക്കാറ്റ് ഗുജറാത്തില്‍ തീരം തൊടാനിരിക്കെ സൗരാഷ്ട്ര, ദ്വാരക, കച്ച് തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ എട്ട് ജില്ലകളിലായി തീരപ്രദേശത്ത് താമസിക്കുന്ന 50,000 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് 18 എൻഡിആർഎഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നിലവിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം