ഏഥൻസ്∙ ഗ്രീസിൽ ബോട്ട് മുങ്ങി 78 മരണം. പെലോപ്പൊന്നീസ് തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ ദൂരെ രാജ്യാന്തര സമുദ്രമേഖലയിലാണു ബോട്ട് മുങ്ങിയതെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് അറിയിച്ചു. അഭയാർഥികളും കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൂറോളം പേരെ രക്ഷപ്പെടുത്തിയതായാണു വിവരം. രക്ഷപ്പെട്ടവരിൽ ആർക്കും തന്നെ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ്ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
read also: ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്
നിരവധി പേരെ കാണാതായതായി. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നെന്നതിൽ വ്യക്തതയില്ല. 750 ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നെന്നാണു രക്ഷപ്പെട്ടവരിൽനിന്നും ലഭ്യമാകുന്ന വിവരം. 400 ഓളം ആളുകൾ ബോട്ടിലുണ്ടായിരുന്നെന്ന് ഇന്റർനാഷനൽ ഓർഗസൈനേഷൻ ഫോർ മൈഗ്രേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം