കൊടുമൺ (പത്തനംതിട്ട) : പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ പതിനേഴുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി മൂക്ക് ഇടിച്ചു തകർക്കുകയും കല്ലു കൊണ്ട് ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മുൻ സുഹൃത്ത് ഉൾപ്പെടെ 2 പേർ പിടിയിൽ. അടൂർ പന്നിവിഴ അയ്യപ്പ ഭവനത്തിൽ അയ്യപ്പൻ (20), മലയാലപ്പുഴ താഴം ഇളംകുളത്ത് നിരവേൽ പുത്തൻവീട്ടിൽ റിജുമോൻ (20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കൾ വൈകിട്ട് തട്ട ചന്ദ്രവേലിപ്പടിയിലാണ് സംഭവം.
പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയബന്ധത്തിന് ശ്രമിച്ചിരുന്നെന്നു പൊലീസ് പറഞ്ഞു. അതിൽനിന്നും പിന്മാറിയതാണ് വിരോധത്തിന് കാരണമെന്നാണ് വിവരം. പെൺകുട്ടിയെ ബൈക്കിൽ എത്തിയ പ്രതികൾ റോഡിൽ തടഞ്ഞുനിർത്തി. അയ്യപ്പനാണ് ആദ്യം കവിളിൽ അടിച്ചത്. തുടർന്ന് തോളിലും മുഖത്തും മർദിച്ചു. താഴെ വീണപ്പോൾ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവിട്ടി. പെൺകുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോൾ കടന്നുകളഞ്ഞ പ്രതികൾ, പക്ഷേ വീണ്ടും തിരിച്ചെത്തി കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
കൈകൊണ്ട് മൂക്കിലിടിക്കുകയും കല്ലെടുത്ത് ഇടത് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വലതുകയ്യിലെ തള്ളവിരലിനും വലതു കൈപ്പത്തിക്കും മുറിവേറ്റു. കവിൾ നീരുവച്ചിട്ടുണ്ട്.
read also: ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ മലയാലപ്പുഴയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച മോട്ടർ സൈക്കിളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ദേഹോപദ്രവത്തിനും മാനഹാനിക്കും ലൈംഗികാതിക്രമത്തിനും പോക്സോ നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തു.
അടൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷമെടുത്ത മോഷണക്കേസിലും പ്രതികളാണ് യുവാക്കൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടൂർ ഡിവൈഎസ്പി ആർ.ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ രതീഷ് കുമാർ, എസ്സിപിഓമാരായ ശിവപ്രസാദ്, പ്രമോദ്, സിപിഓമാരായ രതീഷ്, പ്രദീപ്, കൃഷ്ണകുമാർ എന്നിവരാണ് ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം