റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിൽ (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.പാർക്കിലിരിക്കുമ്പോൾ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു.
read also: പകർച്ചപ്പനി നേരിടാൻ നടപടി; ജില്ലാതല നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി
ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ ഇദ്ദേഹത്തെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ മൂന്ന് വർഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടിൽ പോയിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം