ശ്രീനഗർ : ജമ്മു–കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സുരക്ഷാസേന വെടിവച്ചുകൊന്നു. വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇതിനിടെ, ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതിന് ഹുറിയത്ത് കോൺഫറൻസ് നേതാവ് അയാസ് അക്ബറിന്റെ മലൂറയിലുള്ള വസതി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.
read also:രഹസ്യരേഖകൾ കുളിമുറിയിൽ സൂക്ഷിച്ചു; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
അന്തരിച്ച ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ അടുത്ത സഹായി ആയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. കുപ്വാരയിലെ പ്രമുഖ വ്യവസായി സഹൂർ വതാലിയുടെ ഉടമസ്ഥതയിലുള്ള 17 വസ്തുക്കൾ കഴിഞ്ഞദിവസം എൻഐഎ കണ്ടുകെട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം